കൊച്ചി: ദേവസ്വം ബോര്‍ഡിനെതിരെ വീണ്ടും രാഹുല്‍ ഈശ്വറിന്റെ പ്രഖ്യാപനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ബോര്‍ഡ് അനുകൂലിച്ചാല്‍ ക്ഷേത്രങ്ങളില്‍ കാണിക്കയിടുന്നതിനെതിരെ പ്രചാരണം നടത്തുമെന്ന് രാഹുല്‍ പറഞ്ഞു. തീവ്ര നിലപാടുകളുള്ള വ്യക്തികളാണ് ശബരിമലയിലെ അക്രമങ്ങള്‍ക്കു കാരണം. അതേസമയം ആര്‍എസ്എസ് സമരത്തിന്റെ ഭാഗമല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കോടികണക്കിന് ഭക്തര്‍ കാണിക്കയായി നല്‍കുന്ന പണമുള്ളതു കൊണ്ടാണ് ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നതുതന്നെ. എന്നാല്‍ ഈ പണം ഉപയോഗിച്ച് ശബരിമലയുടെ വിശ്വാസങ്ങള്‍ക്കെതിരെ ദേവസം ബോര്‍ഡ് വാദിക്കുകയാണെങ്കില്‍ ഇനി മുതല്‍ ഹുണ്ടികയില്‍ പണം ഇടരുതെന്ന് ഭക്തരോട് പറയുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ പണമെടുത്ത് അയ്യപ്പനെതിരെ വാദിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനമെങ്കില്‍ താനടക്കമുള്ള ഭക്തര്‍ പ്രതിഷേധത്തിലേയ്ക്ക് പോകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മുസ്ലീം, ക്രിസ്ത്യന്‍ മതങ്ങളോട് വിരോധമുള്ളവരാണ് ശബരിമലയ്‌ക്കെതിരെ പ്രചാരണം നടത്തുന്നത്. അതിനാല്‍ ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് ടി.ജി.മോഹന്‍ദാസ് നല്‍കിയ ഹര്‍ജിക്കെതിരെ കക്ഷി ചേരുമെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments