തിരുവനന്തപുരം: മൺവിള ഫാമിലി പ്ലാസ്റ്റിക്ക് ഫാക്ടറിയിൽ തീയിട്ടത് ജീവനക്കാരെന്ന് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിലാണ് തീയിട്ടതെന്ന് ഇരുവരും പോലീസിന് മൊഴി നൽകി. ചിറയിൻകീഴ് സ്വദേശി ബിമൽ കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് കുറ്റസമ്മതം നടത്തിയത്.
ബിമൽ തീയിടുകയും ബിനു സഹായിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ഡ്യൂട്ടിക്ക് ശേഷമാണ് ഇരുവരും തീവച്ചത്. അന്ന് വൈകിട്ട് ഏഴുമണിക്ക് ശേഷം അവസാന ഷിഫറ്റ് കഴിഞ്ഞാണ് ഇരുവരും കൃത്യം നടത്തിയത്. തൊഴിലാളികളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പ്രതികൾക്കെതിരെയുള്ള തെളിവുകളായി പോലീസിന് ലഭിച്ചു.
മൺവിള വ്യവസായ എസ്റ്റേറ്റിനുള്ളിൽ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സിന്റെ നിർമാണ യൂണിറ്റിൽ ഒക്ടോബർ 31നാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കോടികളുടെ നഷ്ടമുണ്ടായിരുന്നു.
Post Your Comments