തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത നല്‍കില്ലെന്ന് ബോര്‍ഡിന്റെ യോഗത്തില്‍ തീരുമാനം. ബോര്‍ഡിന്റെ സാമ്പത്തിക നില അപകടകരമായ നിലയിലാണെന്ന് വിലയിരുത്തിയ യോഗം, കഴിഞ്ഞ വര്‍ഷം മുതലുള്ള മൂന്ന് ഗഡു ക്ഷാമബത്ത നല്‍കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ബോര്‍ഡിന്റെ തീരുമാനം കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും തിരിച്ചടിയാകും.
പുറത്തുനിന്ന് കൂടിയ വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നതെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ക്ഷാമബത്ത നല്‍കാനാവില്ലെന്നും ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവില്‍ പറയുന്നു. 2021ലെ ശമ്പളവര്‍ധനവ് നടപ്പാക്കിയപ്പോള്‍ വന്‍ വര്‍ധനവാണ് വരുത്തിയത്. ഇതിന് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ല.
ആഗോള ഘടകങ്ങൾ അനുകൂലം: ആഭ്യന്തര സൂചികകൾ ഇന്നും നേട്ടത്തിൽ
സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ശമ്പളപരിഷ്‌കരണം നടത്തിയതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അധികമായി നല്‍കിയ തുകതിരിച്ചുപിടിക്കാന്‍ ഊര്‍ജവകുപ്പ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ഈ കത്ത് ചൂണ്ടിക്കാട്ടിയാണ് ചെയര്‍മാന്റെ ഉത്തരവ്.
Post Your Comments