Latest NewsNattuvartha

ലൈംഗിക പീഡനം; മദ്രസ അധ്യാപകർ അറസ്റ്റിൽ

22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇനിയും കൂടുതല്‍ പരാതി ലഭിക്കാനിടയുണ്ടെന്ന് പൊലിസ്

കൂത്തുപറമ്പ്: മദ്രസയില്‍ പഠിക്കാനെത്തിയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നിരന്തരം പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകരായ രണ്ടുപേര്‍ പിടിയിൽ.

മാനന്തേരിക്കടുത്ത ഒരു മദ്രസയിലെ അധ്യാപകരായ കോഴിക്കോട് സ്വദേശി അബ്ദുര്‍റഹ്മാന്‍ മൗലവി, വയനാട് നാലാംമൈലിലെ അബ്ദുന്നാസിര്‍ മൗലവി എന്നിവരാണ് അറസ്റ്റിലായത്. കണ്ണവം എസ്‌ഐ കെ വി ഗണേശനും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നിലവില്‍ ഇവര്‍ക്കെതിരെ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനിയും കൂടുതല്‍ പരാതി ലഭിക്കാനിടയുണ്ടെന്ന് പൊലിസ് പറയുന്നു. 32 കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button