മുംബൈ: മകളെ മയക്കുമരുന്നു നല്‍കിയ ശേഷം വീട്ടില്‍ വച്ച് തുടര്‍ച്ചയായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. താനെ ജില്ലയിലെ ഭിവണ്ടിയിലെ പത്മാനഗര്‍ സ്വദേശിയായ 50കാരനാണ് അറസ്റ്റിലായത്. മകളുടെ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. പോക്സോ നിയമപ്രകാരം പ്രതിയ്ക്കെതിരെ പൊലീസ് കേസെടുത്തു.
വീട്ടിലുള്ളവരെല്ലാം രാത്രി ഉറങ്ങുമ്ബോഴാണ് മകള്‍ക്ക് ബലമായി മയക്കുമരുന്ന് നല്‍കി അബോധവസ്ഥയിലാക്കിയ ശേഷം പിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 2017 മുതല്‍ പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായിരുന്നതായും പൊലീസ് വെളിപ്പെടുത്തി. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് പറഞ്ഞാണ് ഇയാള്‍ മകളെ നിശബ്ദയാക്കിയത്. ഒടുവിൽ ഗതികെട്ട് പെൺകുട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Post Your Comments