KeralaLatest NewsIndia

ആർ എസ് എസിനെതിരെ തെറ്റായ പ്രചാരണം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വക്കീല്‍ നോട്ടിസ്: പത്തു ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യം

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട മംഗളം ചാനലില്‍ ഒക്ടോബര്‍ 21ന് നടന്ന ചര്‍ച്ചയില്‍ ആര്‍ എസ് എസിനെതിരെ അപവാദ പ്രചരണം നടത്തിയതിനെതിരെ വക്കീല്‍ നോട്ടീസ്. ആര്‍ എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാര്‍ ആണ് നോട്ടിസയച്ചത്. മാധ്യമ പ്രവര്‍ത്തകനായ പ്രിജിത് രാജ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെയാണ് നോട്ടീസ്. മംഗളം സിഇഒ ആര്‍.അജിത്കുമാര്‍ ന്യൂസ് കോര്‍ഡിനേറ്റര്‍ കെ.കെ സുനില്‍ എന്നിവരാണ് മറ്റു രണ്ടു കക്ഷികള്‍.

രഹ്നാ ഫാത്തിമയെന്ന മുസ്ലിം സ്ത്രീയെ പോലിസ് സംരക്ഷണത്തില്‍ ശബരിമലയില്‍ എത്തിക്കാന്‍ പദ്ധതി തയ്യാറാക്കിയത് ആര്‍ എസ് എസ് ആണെന്നും ഇതിലൂടെ വര്‍ഗ്ഗീയ കലാപമാണ് ആര്‍ എസ് ലക്ഷ്യമിട്ടതെന്നും ആരോപണം ഉന്നയിച്ചിരുന്നു. ആര്‍ എസ് എസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ അറിവോടു കൂടിയാണിതെന്നും പ്രീ ജിത് രാജ് പറഞ്ഞിരുന്നു.രഹ് നാ ഫാത്തിമ ജനം ടി വി യില്‍ ജോലി ചെയ്യുന്ന വ്യക്തിയുടെ ഭാര്യ യാണെന്നും ആരോപണമുണ്ടായി.

ശബരിമലയില്‍ നിന്ന് അയ്യപ്പഭക്തര്‍ അതാത് ജില്ലകളിലേക്ക് തിരിച്ചെത്തി കലാപം നടത്താന്‍ ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍ ആഹ്വാനം ചെയ്തതായും ഇയാള്‍ ആരോപിച്ചിരുന്നു.ഇത്തരത്തില്‍ സമൂഹത്തില്‍ കലാപമുണ്ടാക്കാനും ആര്‍ എസ് എസ് നേതാക്കളെയും സംഘടനയെയും മോശമായി ചിത്രീകരിക്കാനുമാണ് കക്ഷികള്‍ ശ്രമിച്ചതെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. തെറ്റിദ്ധാരണയുണ്ടാക്കുന്ന അപവാദ പ്രചരണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും സി ഡി സഹിതം മാപ്പു പറയുന്നതിന്റെ തെളിവ് ഹാജരാക്കണമെന്നും നോട്ടിസില്‍ ആവശ്യമുണ്ട്.

വിവാദ പരാമര്‍ശമുള്ള വീഡിയോ യൂ ടുബില്‍ നിക്കം ചെയ്യണമെന്നുമാണ് മറ്റൊരാവശ്യം. അഭിഭാഷകനായ വി.സജിത്കുമാര്‍ വഴിയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ഗാന്ധി വധമുൾപ്പെടെ പല ഇല്ലാത്ത ആരോപണങ്ങളും ആർ എസ് എസിന്റെ മേൽ കെട്ടിവെക്കുന്നത് ഇപ്പോഴും ചാനൽ ചർച്ചകളിലും പല സമ്മേളനങ്ങളിലും തുടരുന്നതായും ചൂണ്ടിക്കാണിച്ചു.

https://youtu.be/6XSuDAbmieQ

shortlink

Related Articles

Post Your Comments

Related Articles


Back to top button