ശ്രീനഗര്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് തീവ്രവാദിയെ വധിച്ചു. ജമ്മു കാഷ്മീരില്‍ ദക്ഷിണ കാഷ്മീരിലെ ത്രാലില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.സിആര്‍പിഎഫും സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ഏറ്റുമുട്ടലില്‍ പങ്കെടുത്തു. വെടിവയ്പില്‍ ഒരു പോലീസുകാരനു പരിക്കേറ്റെന്നും ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു.ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായും മേഖലയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്.
ത്രാലിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുണ്ടായി ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ അനന്തരവന് ഉസ്മാന് ഹൈദര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments