ഹിമാചല്‍ പ്രദേശ് : ദീപാവലി ദിനത്തില്‍ ഗ്രാമത്തിലെ നൂറുകണക്കിന് വരുന്നയാളുകള്‍ തൊട്ടടുത്തുളള ദേവിക്ഷത്രത്തില്‍ അനുഗ്രഹത്തിനായി ഒത്ത് കൂടും. തുടര്‍ന്ന് ദേവിയുടെ സന്നിധിയില്‍ തന്നെ തൊട്ടടുത്തുളള വിജനമായ ഒരു മെെതാനത്തേക്ക് കൂട്ടമായി ഒരു ജാഥയായി വന്നണയും ശേഷം പെട്ടെന്ന് തന്നെ നാം പ്രതിക്ഷിക്കാത്ത ഒരു സംഭവം അവിടെ അരങ്ങേറും. അതും തികച്ചും വിചിത്രമായത്. ഒത്ത് ചേര്‍ന്നവരെല്ലാം രണ്ട് ചേരികളായി തിരിഞ്ഞ് രണ്ട് ഭാഗത്തേക്കായി നീങ്ങിയ ശേഷം കല്ലുകള്‍ പരസ്പരം പെറുക്കിയെറിയുന്ന ആചാരമാകും പിന്നെ അവിടെ നടക്കുക.
പണ്ട് ദേവീ പ്രീതിക്കായി അവിടെ മനുഷ്യബലി അര്‍പ്പിക്കുക എന്ന ക്രൂരമായ ആചാരം നി ലനിന്നിരുന്നു. ഈ ആചാരത്തിനെതിരെ പ്രതിഷേധിച്ച് അന്നുണ്ടായിരുന്ന രാജ്ജി ജീവത്യാഗം ചെയ്തിരുന്നു. ഇതോട് കൂടിയാണ് ദേവീ പ്രീതിക്കായി നില നിന്ന് വന്നിരുന്ന നരബലിയെന്ന മനുഷ്യരഹിതമായ ആചാരത്തിന് പിടിവളളി വീണത്. ഇതിന്‍റെ നന്ദി പ്രകടനത്തിനും ഒാര്‍മ്മക്കുമായാണ് അന്നേ ദിവസമായ ദീപാവലി നാളില്‍ ഇവിടെയുളള ആളുകള്‍ ചേരിതിരിഞ്ഞ് പരസ്പരം കല്ലെറിയുക എന്ന വിശ്വാസം പിന്‍തുടര്‍ന്ന് പോരുന്നത്.
കല്ലെറിയലില്‍ ഇതുവരെ ആര്‍ക്കും ഒരു അപകടവും സംഭവിച്ചിട്ടില്ലായെന്ന് അവിടത്തെ ഗ്രാമവാസികള്‍ പറയുന്നു. ഹിമാചല്‍ പ്രദേശിലെ ധാമി എന്ന ഗ്രാമത്തില്‍ 400 വര്‍ഷമായിട്ടുളള ആചാരമാണിത്. യാതൊരു അപകടവും വരുത്താത്ത നാല് നീറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന കല്ലെറിയല്‍ ആചാരം അതേപടി തന്നെ നിലനിര്‍ത്തുമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. മനുഷ്യരഹിതമായ ആചാരം നിര്‍ത്തലാക്കിയതിന്‍റെ ഒാര്‍മ്മക്കായി ഈ ആചാരം എന്നും നില നില്‍ക്കപ്പെടണമെന്നാണ് ഗ്രാമവാസികള്‍ ആഗ്രഹിക്കുന്നത്.
#WATCH Shimla: Locals in Dhami Village today observed the traditional ritual of stone pelting, to appease Goddess Kali #HimachalPradesh pic.twitter.com/uVoCPQ22y6
— ANI (@ANI) November 8, 2018
Post Your Comments