മഞ്ചേരി: മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് തോന്നിപ്പിക്കുന്ന വീഡിയോ നിർമ്മിച്ചാണ് ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടറായ പ്രദീപ് കുമാറിനെ ഭീഷണിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എടവണ്ണ സ്വദേശി മുഹ്സിനെ (25) അറസ്റ്റ് ചെയ്‌തു.
ആറ് മാസം മുമ്പ് മുഹ്സിന്‍റെ ബന്ധുവിനെ പ്രദീപ് കുമാര്‍ ചികിത്സിച്ചിരുന്നു. രോഗിക്കൊപ്പം കൂട്ടിരിക്കാനെത്തിയത് മുഹ്സിനായിരുന്നു. ചികിത്സക്ക് ശേഷം ആശുപത്രി വിട്ടിറങ്ങുമ്പോള്‍ ഇരുവരും ഡോക്ടറെ കാണാനെത്തുകയും ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചു. തുടർന്ന് കൈക്കൂലി ആവശ്യപ്പെട്ട് ഡോക്ടര്‍ വിളിച്ചു വരുത്തിയതാണെന്ന തരത്തില്‍ ഈ വീഡിയോ എഡിറ്റ് ചെയ്തു. പണ്ട് 10 ലക്ഷം രൂപ വേണമെന്ന ആവശ്യവുമായി മുഹ്സിന്‍ ഡോക്ടറെ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് പരാതി നൽകാൻ ഡോക്ടർ തീരുമാനിക്കുകയായിരുന്നു.
Post Your Comments