കോവളം: ടൂറിസം സീസണ് മുന്‍പായി തീരത്തെ അടിസ്ഥാന സൗകര്യങ്ങളും പരാധീനതകളും പരിഹരിക്കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എല്ലാം വെറുതെ. ടൂറിസം സീസണായിട്ടും കോവളം തീരം ഇരുട്ടില്‍ തന്നെയാണ്. പുതുതായി സ്ഥാപിച്ച സോളര്‍ വിളക്കുകളുള്‍പ്പെടെ വഴി വിളക്കുകളെല്ലാം കണ്ണടച്ചു. ഇവിടെയെത്തുന്ന വിദേശ സഞ്ചാരികളടക്കം കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുട്ടില്‍ തപ്പുകയാണ്.
അടുത്തിടെയാണ് ലക്ഷങ്ങള്‍ ചിലവിട്ട് തീരത്ത് സോളര്‍ വിളക്കുകള്‍ സ്ഥാപിച്ചത്. ഉദ്ഘാടനമൊക്കെ ആഘോഷമായി തന്നെ നടത്തി. എന്നാല്‍ വിളക്കുകള്‍ കത്തിയത് കുറച്ചു നാളുകള്‍ മാത്രം. പൊട്ടിപ്പൊളിഞ്ഞ നടപ്പാതകളും തുരുമ്പെടുത്തു നശിച്ച കൈരവരികളും ഇരുട്ടില്‍ സഞ്ചാരികള്‍ക്ക് അപകടക്കെണികളാവുകയാണ്. എന്നാല്‍ അസൗകര്യങ്ങള്‍ ഗ്രീന്‍കാര്‍പ്പറ്റ് പദ്ധതിയില്‍പ്പെടുത്തി ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ടൂറിസം അധികൃതര്‍ വ്യക്തമാക്കുന്നു.
Post Your Comments