വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ സിപിഎം രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ . എന്ത് വന്നാലും സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ ചെയ്യും . ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുമോ തോല്‍ക്കുമോ എന്ന് നോക്കി രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം . വിശ്വാസത്തെ ഭ്രാന്താക്കി മാറ്റാനുള്ള നീക്കം അനുവദിക്കില്ല.
ഇപ്പോഴത്തെ എതിര്‍പ്പുകളില്‍ പതറിപ്പോയാല്‍ കേരളം കേരളമല്ലാതെയായി മാറുമെന്നും കോടിയേരി പറഞ്ഞു . ഒന്നോ രണ്ടോ ലക്ഷംപേര്‍ പലയിടങ്ങളില്‍ ഒത്തുകൂടി നാമം ജപിച്ചാല്‍ കോടതി വിധി മാറ്റാനാവില്ല .ഏറ്റവുമധികം വിശ്വാസികള്‍ ഉള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ് . ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കുന്ന നാവു കൊണ്ട് തന്നെയാണ് അവര്‍ സ്വാമി ശരണം വിളിക്കുന്നതും . അങ്ങനെയുള്ള പാര്‍ട്ടിയെയും സര്‍ക്കാരിനെയും ക്ഷേത്രവും വിശ്വാസവും തകര്‍ക്കുന്നവരാണെന്ന തരത്തില്‍ ചിത്രീകരിക്കുന്നത് വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.
പരാതിയുള്ളവര്‍ കോടതിയെ സമീപിക്കണം . വിഷയത്തില്‍ സമരവുമായി ബന്ധപ്പെടുന്ന സ്ത്രീകള്‍ വിധിയെ ഉള്‍ക്കൊള്ളുവാന്‍ മാനസികമായി തയ്യാറായിട്ടില്ല . അവരുടെ വിശ്വാസം ചൂഷണം ചെയ്യപ്പെടുകയാണ് .കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments