Latest News

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കുക എന്നതാണ് സർക്കാരിന്റ പ്രഥമ ഉത്തരവാദിത്വമെന്ന് ശൈലജ ടീച്ചര്‍

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കേണ്ടതാണ് സർക്കാരിന്റ പ്രഥമ ഉത്തരവാദിത്വമെന്ന് വ്യക്തമാക്കി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍‍. ശൈലജ ടീച്ചര്‍. അതിനുവേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണെന്നും അവർ വ്യക്തമാക്കി. നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ആശയത്തിന്റെ സാക്ഷാത്ക്കാരമായാണ് എന്റെ കൂട് പ്രവര്‍ത്തനമാരംഭിക്കുന്നത്. നഗരത്തില്‍ നിരാലംബരായി എത്തുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് അഞ്ച് മണി മുതല്‍ രാവിലെ ഏഴ് വരെ ഇവിടെ സൗജന്യമായി താമസിക്കാം. ഒരേസമയം ഇവിടെ 50 പേർക്ക് കഴിയാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button