വാക്സിൻ സംഭാവനയ്‌ക്കെതിരെ വിമർശനം രൂക്ഷമാകുന്നു. ജനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് സംഭാവന നൽകി കേന്ദ്രത്തിൽ നിന്നും വാക്സിൻ വാങ്ങി അത് ജനങ്ങൾക്ക് തിരിച്ച് സൗജന്യമായി നൽകുന്നത് എന്തിനാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ടി ജി മോഹൻദാസ്. കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരെ സംസ്ഥാനം സ്വീകരിച്ച നിലപാടിനെതിരെ ശബ്ദമുയർത്തുകയായിരുന്നു അദ്ദേഹം. ടി ജി മോഹൻദാസ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിങ്ങനെ:
ഫെബ്രുവരിയിൽ തുടങ്ങിയതാണ് വാക്സിനേഷൻ. മാർച്ച് 6 നു ആദ്യത്തെ വാക്സിൻ എടുത്തയാളാണ് ഞാൻ. അന്നൊരു പട്ടിക്ക് പോലും കേരളത്തിൽ വാക്സിൻ വേണ്ട. ഓടിച്ചിട്ട് പിടിച്ചായിരുന്നു അന്ന് എല്ലാവർക്കും വാക്സിൻ നൽകിയത്. എറണാകുളത്തായിരുന്നു ഞാനാ വാക്സിൻ എടുത്തത്. അന്ന് വാക്സിൻ കേന്ദ്രത്തിൽ 8 പേരായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും തെരഞ്ഞെടുപ്പിന്റെ പിന്നാലെയായിരുന്നു. ഇപ്പോൾ കാണിക്കുന്നത് എന്താണ്? തെരഞ്ഞെടുപ്പ് സമയത്ത് ഒരു പോളിങ് സെന്ററിൽ ഒരു വാക്സിനേഷൻ ക്യാമ്പ് കൂടെ വെച്ചിരുന്നുവെങ്കിൽ പ്രായമായവർക്ക് വാക്സിൻ എടുക്കാമായിരുന്നുവല്ലോ?. അന്നൊക്കെ എല്ലാവരും അന്താരാഷ്ട്ര നോബൽ സമ്മാനം വാങ്ങുന്ന തിരക്കിലായിരുന്നു. വലിയ വലിയ മാഗസിനുകളിൽ ശൈലജ ടീച്ചറുടെ ഫോട്ടോ അടിച്ചു വന്നു. അപ്പോഴൊന്നും നാട്ടുകാരെ പറ്റി ഒരു ആലോചനയുമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിയുകയും കേരളത്തിൽ കൊറോണ പൊട്ടിപ്പുറപ്പെടുകയും ചെയ്തുവെന്ന് പറയുന്നത് എന്താണ്? ജനങ്ങൾ പിണറായി വിജയന് സംഭാവന നൽകി കേന്ദ്രത്തിൽ നിന്നും വാക്സിൻ വാങ്ങി അത് ജനങ്ങൾക്ക് തിരിച്ച് സൗജന്യമായി നൽകുന്നത് എന്തിനാണ്?
Post Your Comments