കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റവാളികളെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇതിനെ തുടര്‍ന്ന് കൈക്കൂലി വാങ്ങിച്ച
ഗാന്ധിനഗര്‍ എ.എസ്.ഐ. ടി.എം.ബിജുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കൂടാതെ സംഭവദിവസം രാത്രിയില്‍ എ.എസ്.ഐ.ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അജയകുമാറിന്റെ മൂന്നു വര്‍ഷത്തെ ഇന്‍ക്രിമെന്റും റദ്ദാക്കിയിട്ടുണ്ട്. അതേസമയം ഗാന്ധിനഗര്‍ സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന എസ്.ഐ. എം.എസ്.ഷിബുവിനെതിരേയും നടപടിയുണ്ടായേക്കും.
ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റേതാണ് ഉത്തരവ്. ഈ മൂന്ന് പോലീസുകാരും ആറുമാസമായി സസ്‌പെന്‍ഷനിലായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ ക്വട്ടേഷന്‍ സംഘത്തില്‍നിന്ന് ബിജു കൈക്കൂലി വാങ്ങിയെന്നും, ഇതറിഞ്ഞിട്ടും അജയകുമാര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല എന്നായിരുന്നു ആരോപണം.
അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി. വിനോദ്പിള്ളയാണ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ച അന്വേഷിച്ചത്. ഇതിനെ തുടര്‍ന്നുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മേയ് 26-നാണ് നട്ടാശ്ശേരി പ്ലാത്തറയില്‍ കെവിന്‍ ജോസഫിനെ ഭാര്യ നീനുവിന്റെ സഹോദരന്റെയും അച്ഛന്റെയും നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
https://youtu.be/LBU5fpkR7QM
Post Your Comments