കാക്കനാട് : കേന്ദ്ര സര്‍ക്കാരിന്റെ സൈക്കോസോഷ്യല്‍ പദ്ധതിപ്രകാരം വനിത ശിശു വികസന വകുപ്പിനുകീഴില്‍ താല്‍കാലിക ഒഴിവുകളില്‍ കൗണ്‍സിലറെ നിയമിക്കുന്നു. വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സാമൂഹിക മാനസികാവസ്ഥ മെച്ചപ്പെടുത്തുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൈക്കോസോഷ്യല്‍ പദ്ധതിപ്രകാരമുളള പ്രോജക്ടിലേക്കാണ് ഒഴിവൊളളത്. എം.എസ്.ഡബ്ല്യു/ എം.എ. സൈക്കോളജി യോഗ്യതയുള്ള 40 വയസ്സിനുതാഴെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. പ്രതിമാസ 18,750 രൂപയാണ് പ്രതിഫലം. നവംബര്‍ 15 വൈകീട്ട് മൂന്നു മണിക്ക് മുന്നേ തപാല്‍ മുഖേനയോ അല്ലെങ്കില്‍ നേരിട്ടോ അപേക്ഷ ഹാജരാക്കണം. കവറിനു പുറത്ത് കൗണ്‍സിലര്‍ നിയമനത്തിനുള്ള അപേക്ഷ എന്ന് എഴുതണം. വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, താഴത്തെ നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം 30. ഫോണ്‍ : 04842425377.
Post Your Comments