തൃശൂര്‍: ബന്ധുനിയമനത്തിന് പിന്നനാലെ മന്ത്രി കെ.ടി. ജലീലിനെതിരെ വീണ്ടും ആരോപണങ്ങളുമായി അനില്‍ അക്കര എംഎല്‍എ. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള കിലയില്‍ ( കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) മന്ത്രി അനധികൃത നിയമനം നടത്തിയെന്നാണ് പുതിയ ആരോപണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധമായി മന്ത്രി പത്ത് പേരെ കിലയില്‍ നിയമിച്ചുവെന്ന് അനില്‍ അക്കര പറഞ്ഞു. എസ്ഡിപിഐ നേതാവടക്കമുള്ളവരെയാണ് നിയമിച്ചത്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ബന്ധുനിയമനം നടത്തിയെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മന്ത്രി കെ.ടി. ജലീലിനെതിരെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍നന്നിരിക്കുന്നത്.
Post Your Comments