KeralaLatest News

ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി കുറച്ചു

കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി കുറയ്ക്കാന്‍ തീരുമാനം. പ്രായപരിധി 37 വയസായി നിജപ്പെടുത്താനാണ് തീരുമനം. ഇതോടെ നിലവിലെ സംസ്ഥാന സമിതിയില്‍നിന്നു 40ല്‍ അധികം പേര്‍ പുറത്താകുമെന്നും സൂചനയുണ്ട്. സംസ്ഥാന സമ്മേളനത്തില്‍ നിലവിലെ പ്രസിഡന്റ് എ.എന്‍.ഷംസീറും സെക്രട്ടറി എം.സ്വരാജും ട്രഷറര്‍ പി.ബിജുവും സ്ഥാനമൊഴിഞ്ഞേക്കും. നേതൃത്വത്തിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന എ.എ.റഹീം, നിതിന്‍ കണിച്ചേരി, വി.പി.റെജീന എന്നിവരുടെ സാധ്യതയും ഇതോടെ മങ്ങും.

എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ്, മുന്‍ സംസ്ഥാന സെക്രട്ടറി എം.വിജിന്‍, ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റ് എസ്.കെ.സജീഷ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ.സനോജ് എന്നിവരിലാരെങ്കിലും ഈ സ്ഥാനങ്ങളിലെത്തുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button