ഭുവനേശ്വര്‍: സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ദേശീയ വിനോദമായ ഹോക്കി കായിക വിനോദത്തിന്റെ മാമാങ്കം തീര്‍ക്കുന്ന നാളുകള്‍ക്ക് സാക്ഷിയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. നവംബര്‍ 28ന് ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ലോക കപ്പ് ഹോക്കി അരങ്ങേറുന്നത്. ഇതിനുളള ഇന്ത്യന്‍ ടീമിനേയും പ്രഖ്യാപിച്ചു കഴിഞ്ഞു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്.ശ്രീജേഷ് ഉള്‍പ്പെട്ട 18 അംഗങ്ങളാണ് ഇന്ത്യന്‍ ജേഴ്സിയില്‍ കലിംഗ സ്റ്റേഡിയത്തിലിറങ്ങുക.
കൃഷ്ണ ബഹദൂര്‍ പഥക്കിനെയും ഗോള്‍കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ദിവസത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏറ്റുമുട്ടും. ബല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പൂള് സിയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 16 ടീമുകളിലായി നാല് ഗ്രൂപ്പുകളയിട്ടായിരിക്കും ഏറ്റുമുട്ടുക.
Post Your Comments