ഹിരോഷിമ : എഫ്.ഐ.എച്ച്. സിരീസ് ഫൈനല്‍സ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ഹോക്കി ടീം. ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ കിരീടം ചൂടിയത്. ഇന്ത്യയ്ക്കായി ഡ്രാഗ് ഫ്ളിക്കര്‍ ഗുര്‍ജിത്ത് കൗര്‍ രണ്ട് ഗോളുകളും, ക്യാപ്ടന് റാണി രാംപാല്‍ ഒരു ഗോളും സ്വന്തമാക്കി.
Indian women's hockey team beat Japan 3-1 to win FIH Series Finals
Read @ANI story | https://t.co/vzVJqV8YMZ pic.twitter.com/qqm1ZB73gl
— ANI Digital (@ani_digital) June 23, 2019
മൂന്നാംമിനിട്ടില്‍ റാണി നേടിയ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി. 11-ാം മിനിട്ടില്‍ ജപ്പാന്റെ കനോണ്‍ മോറി ഗോൾ നേടിയതോടെ മത്സരം സമനിലയിലായി. ശേഷം നടന്ന ആവേശപ്പോരിൽ ഗുര്‍ജിത്ത് 45, 60 മിനിട്ടുകളിലായി ഗോളുകൾ നേടി കിരീടം സ്വന്തമാക്കുകയായിരുന്നു.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരിയായി റാണി രാംപാലിനെ തിരഞ്ഞെടുത്തപ്പോൾ ഗുര്‍ജിത്ത് ടോപ് സ്കോററായി. അതേസമയം ടൂര്‍ണമെന്റിലെ സെമിവിജയത്തോടെ തന്നെ ഈ വര്‍ഷം നടക്കുന്ന ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യോഗ്യത ഇന്ത്യ നേടിയിരുന്നു.
Post Your Comments