മസ്കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയിൽ ദക്ഷിണ കൊറിയയെ തകർത്ത് മുന്നേറി ഇന്ത്യ. 4-1 എന്ന സ്കോറിനായിരുന്നു തകർപ്പൻ ജയം. ഹര്‍മന്‍പ്രീത് സിങ് നേടിയ ഹാട്രിക് ഇന്ത്യയുടെ ജയത്തിനു നിർണായക പങ്കു വഹിച്ചു. 4, 47, 59 മിനിറ്റുകളിലായിരുന്നു ഹര്മന് പ്രീത് ഗോൾ നേടിയത്. പത്താം മിനിറ്റില്‍ ഗുര്‍ജന്ത് സിങ് ഫീല്‍ഡ് ഗോൾ നേടിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.
നേരത്തെ നടന്ന മത്സരങ്ങളിൽ ഒമാനെ 11-0 എന്ന നിലയിലും പാക്കിസ്ഥാനെ 3-1 എന്ന നിലയിലും ജപ്പാനെ 9-0 എന്ന നിലയിലും ഇന്ത്യ പരാജയപ്പെടുത്തിയപ്പോൾ മലേഷ്യയുമായി ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു.
Post Your Comments