നെയ്യാറ്റിൻകര : ഡിവൈഎസ്പിയുമായുള്ള വാക്കു തർക്കത്തിനിടെ മരിച്ച സനൽ കുമാറിന്റെ മരണത്തിൽ പോലീസിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് അന്വേഷണ സംഘം. സനലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചു. സനലിനെ ആശുപത്രിയിലെത്തിച്ചത് അരമണിക്കൂർ റോഡിൽ കിടത്തിയശേഷമാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടം എസ്‌ഐയെ അറിയിച്ചത് പ്രതിയായ ഡിവൈഎസ്പിയാണ്. എസ്‌ഐക്കൊപ്പം എത്തിയത് പാറാവുകാരന്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.അതേസമയം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്കാണ് എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആംബുലന്‍സിലുണ്ടായിരുന്ന പോലീസുകാരന് ഡ്യൂട്ടി മാറാനാണ് വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കിയത്. എന്നാൽ ആബുലസ് സ്റ്റേഷനിൽ കയറ്റിയില്ലെന്ന് എസ് ഐ യുടെ വിശദീകരണം. ജനറല്‍ ആശുപത്രിയില്‍ നിന്ന് നിമിഷം നേരം കൊണ്ട് ദേശീയപാതയിലൂടെ മെഡിക്കല്‍ കോളജിലേക്ക് പോകാം. എന്നാല്‍ ആംബുലന്‍സ് പോലീസ് സ്റ്റേഷനിലേക്ക് പോയതോടെ നിര്‍ണായകമായ അഞ്ചുമിനിറ്റാണ് നഷ്ടമായത്.
Post Your Comments