കൊല്‍ക്കത്ത•ശബരിമലയിലെ ലോക പ്രസിദ്ധമായ അരവണ പ്രസാദത്തിന്റെ പേറ്റന്റ് ആവശ്യപ്പെട്ട് വിദേശ കമ്പനി. സിംഗപ്പൂര്‍ ആസ്ഥാനമായ കുവോക് ഓയില്‍ അന്റ് ഗ്രെയിന്‍സ് ലിമിറ്റഡ് എന്ന കമ്പനിയാണ് അരവണയുടെ പേറ്റന്റ് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി കമ്പനി കൊല്‍ക്കത്തയിലുള്ള ട്രൈബ്യൂണലിനെ സമീപിച്ചു.
ഇന്ത്യക്ക് പുറത്ത് അരവണ എന്നപേരില്‍ ഉത്പ്പന്നം പുറത്തുറങ്ങിന്നില്ല. ഇത് മുന്നില്‍ക്കണ്ടാണ് കമ്ബനി സമീപിച്ചിരിക്കുന്നത്.
സാധാരണ ഒരേപേരുള്ള ഉത്പ്പന്നങ്ങള്‍ പുറത്തിറങ്ങാന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഇതേപേരുള്ളവര്‍ ട്രൈബ്യൂണലിന് കത്തയച്ച് അഭിപ്രായം ആരായാറുണ്ട്. എന്നാല്‍ ട്രൈബ്യൂണല്‍ ദേവസ്വം ബോര്‍ഡിന് കത്തയച്ചിട്ടും മറുപടി നല്‍കിയില്ല.
അരവണയുള്‍പ്പെടെയുള്ള പ്രസാദങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് പേറ്റന്റ് എടുക്കണമെന്ന് കാലങ്ങളായി ആവശ്യമുയര്‍ന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അല്ലാതെ മറ്റാര്‍ക്കും അരവണയുടെ പേറ്റന്റ് നല്‍കരുത് എന്നാവശ്യപ്പെട്ട് ക്ഷത്രിയ ക്ഷേമസഭ ട്രൈബ്യൂണലില്‍ പരാതി നല്‍കിയിട്ടുണ്ട്.
അരവണ പാക്ക് ചെയ്യുന്ന ടിന്നിന്റെ അടപ്പു ഉണ്ടാക്കുന്നത് നേരത്തെ ഒരു സിംഗപ്പുര്‍ കമ്ബനിക്ക് ഉപകരാര്‍ നല്‍കിയിരുന്നു. ഇതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നെങ്കിലും എതിര്‍പ്പ് മറികടന്ന സിംഗപ്പുര്‍ കമ്പനിയ്ക്ക് അനുമതി നല്‍കുകയായിരുന്നു.
Post Your Comments