കോഴിക്കോട്•നായര്‍ സര്‍വീസ് സൊസൈറ്റി ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ആര്.എസ്.എസ് തന്നെയാണെന്ന് മന്ത്രി ഇ.പി ജയരാജന്. എന്‍.എസ്.എസ് ഓഫീസുകള്‍ ആക്രമിക്കുന്നതും സുകുമാരന്‍ നായരെ ആക്ഷേപിക്കുന്നതും ആര്.എസ്.എസ് ആണെന്നും ഇതിന് പിന്നില്‍ സി.പി.എം ആണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും ജയരാജന് പറഞ്ഞു.
എന്‍.എസ്.എസ് കാര്യങ്ങള്‍ മനസ്സിലാക്കി കൊണ്ടിരിക്കുയാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമമെന്നും ജയരാജന് പറഞ്ഞു.
ആര്.എസ്.എസ് ഭീകരസംഘടനയാണെന്നും രാജ്യത്തെ തകര്‍ക്കുന്ന തീവ്രവാദികളാണിവരെന്നും ജയരാജന് ആരോപിച്ചു.
സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് ശബരിമല അശുദ്ധമാകരുതെന്നാണ്. എന്നാല്‍ കലാപമുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു.
Post Your Comments