
മധൂര്‍: മുഴുവൻ മലയാളികളുടേയും വിശ്വാസം സംരക്ഷിക്കാനാണ് എൻഡിഎ രഥയാത്ര നടത്തുന്നതെന്ന് ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഇത് ഹിന്ദുക്കൾക്ക് വേണ്ടി മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ മധൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെയുണ്ടായ സാമൂഹ്യ പ്രസക്തിയുള്ള നിരവധി വിധികൾ നടപ്പാക്കാൻ താത്പര്യം കാണിക്കാത്തവരാണ് ശബരിമല വിധി നടപ്പാക്കാൻ തിടുക്കം കാണിക്കുന്നത്. ഇതിന്‍റെ രാഷ്ട്രീയം എല്ലാവരും മനസ്സിലാക്കണം.
ഹിന്ദുക്കളെ സവർണ്ണരെന്നും അവർണ്ണരെന്നും വേർ തിരിക്കാനുള്ള ഗൂഡ ശ്രമമാണ് സിപിഎം നടത്തുന്നത്. ഇതിനെതിരെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒ രാജഗോപാൽ എംഎൽഎ അദ്ധ്യക്ഷനായിരുന്നു. ജാഥാ കോർഡിനേറ്റർ എ എൻ രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.
നളിൻ കുമാർ കട്ടീൽ എംപി, കർണ്ണാടക നിയമസഭാംഗങ്ങളായ സഞ്ജീവ് മട്ടത്തൂർ, ഡോ ഭരത് ഷെട്ടി, ബി വേദവ്യാസ കമ്മത്ത്, സുനിൽ ഷെട്ടി, രാജേഷ് നായിക്, ഉമാനാഥ കോട്ടിയാൻ, കോട്ട ശ്രീനിവാസ പൂജാരി, ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, കെപിഎംഎസ് സംസ്ഥാന അദ്ധ്യക്ഷൻ നീലകണ്ഠൻ മാസ്റ്റർ, എൻഡിഎ നേതാക്കളായ സുഭാഷ് വാസു, രാജൻ കണ്ണാട്ട്, ടി വി ബാബു, കെ കെ പൊന്നപ്പൻ, വി ഗോപകുമാർ, പത്മകുമാർ, കുരുവിള മാത്യൂസ്, സന്തോഷ് അരയക്കണ്ടി, ബിജെപി നേതാക്കളായ എൻ ശിവരാജൻ, ഡോ പി പി വാവ, പ്രമീളാ സി നായ്ക്, പിഎം വേലായുധൻ, കെ പി ശ്രീശൻ, ബി ഗോപാലകൃഷ്ണൻ, പ്രൊഫ വി ടി രമ, പ്രകാശ് ബാബു, വി കെ സജീവൻ, കെ ശ്രീകാന്ത്, രവീശ തന്ത്രി കുണ്ടാർ എന്നിവർ പങ്കെടുത്തു
Post Your Comments