ഗുരുവായൂര്‍: ബ്രാഹ്മണന് അവകാശപ്പെട്ട ദൈവം ഋതുമതിയായ സ്ത്രീക്കും ചണ്ഡാളനും അവകാശപ്പെട്ടതാണെന്ന് എഴുതിയ എഴുത്തച്ഛനെ തിരുത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സ്മാരകവും സിസിടിവി കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാചരത്തെ ഉറപ്പിക്കാനുളളതല്ല വിശ്വാസം എന്ന് മനസിലാക്കണം. ഗുരുവായൂര്‍ ക്ഷേത്രം തകരട്ടെ എന്ന് കരുതിയല്ല കെ.കേളപ്പന് ഉള്‍പ്പെടെയുളളവര്‍ ഗുരുവായൂര്‍ സത്യാഗ്രഹം നടത്തിയത്. സത്യാഗ്രഹത്തിന്റെ അവസാനകാലത്തും അവര്‍ണരുടെ ക്ഷേത്രപ്രവേശനം സാധ്യമായില്ല. പക്ഷെ സാമൂഹ്യ അവബോധത്തില്‍ മാറ്റം ഉണ്ടായി. അക്കാലത്തും യാഥാസ്ഥിതിക വിഭാഗം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇവരുടെ അട്ടിപ്പേറെടുക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം തയാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments