ബച്ചെലി: കാഴ്ച്ചയില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ തന്നെ. വസ്ത്രധാരണരീതിയും മിത്രോം എന്ന സംബോധനയോടെ തുടങ്ങുന്ന പ്രസംഗവും മോദിയെപ്പോലെതന്നെ. പക്ഷേ അച്ഛാ ദിന് നഹി ആയേംഗാ( അച്ഛാ ദിന് ഒരിക്കലും വരില്ല) എന്ന് അഭിനന്ദന് പഥക് പറഞ്ഞു തുടങ്ങുമ്പോള്‍ മേദിയുമായുള്ള സമാനതകളൊക്കെ വിരുദ്ധങ്ങളാകും.
ഛത്തീസ്ഗഢിലെ നക്സല്‍ ബാധിത ബസ്തര്‍ മേഖലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അഭിനിന്ദന് പഥക്. യുപിയില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിയയിലെ അംഗമായ ആര്‍പിഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പഥക് ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് ചുവട് മാറിയിരിക്കുകയാണ്.
‘ഞാന്‍ മോദി ജിയെ പോലെ ആയതിനാല്‍ മോദി ജി വാഗ്ദാനം ചെയ്ത ‘അച്ഛാ ദിന്’ (നല്ല ദിവസം) എവിടെയാണെന്ന് ആളുകള്‍ എപ്പോഴും ചോദിക്കും. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കണ്ട് മടുത്തതോടെ ബിജെപി സഖ്യം വിട്ട് കഴിഞ്ഞ മാസം താന്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നെന്ന് പഥക് പറയുന്നു.
ജഗദല്‍പുര്‍, ദന്തേവാഡ, കൊന്ഡഗോണ്, ബസ്തര്‍ എന്നിവിടങ്ങളിലുള്ള വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്സിനായി പ്രചാരണം നടത്തിവരികയാണ് ഇദ്ദേഹം.
മോദിയുടെ സാദൃശ്യം കൊണ്ട് വളരെ പെട്ടെന്ന് ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പഥക്കിന് കഴിയുന്നുണ്ട്. ആളുകള്‍ തന്നൊടാപ്പം സെല്‍ഫി എടുക്കണമെന്നാവശ്യപ്പെട്ട് എത്തുന്നുണ്ടെന്നും പഥക് പറയുന്നു. കള്ളപ്പണം വീണ്ടടെുത്ത് ഇന്ത്യക്കാരുടെ അക്കൗണ്ടില്‍ ഇടുമെന്ന മോദിയുടെ പ്രസ്താവന എടുത്തുപറഞ്ഞാണ് ഇദ്ദേഹം ബിജെപിയെ ആക്രമിക്കുന്നത്.
അച്ഛേ ദിന് ഒരിക്കലും വരില്ലെന്നും അതൊരു വ്യാജ വാഗ്ദാനമാണെന്നും നിങ്ങളുടെ വികസനം ഉറപ്പാക്കുന്ന കോണ്‍ഗ്രസിന് വോട്ടു ചെയ്യൂ എന്നുമാണ് പഥക് ഇപ്പോള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. അതേസമയം മോദിയുടെ രൂപസാദ്യശ്യമമുള്ള വ്യക്തിയെ ഇറക്കി കോണ്‍ഗ്രസ് വോട്ടുപിടിക്കുന്നത് മോദിയുടെ ജനസമ്മതിയുടെ അടയാളമാണെന്നാണ് ബിജെപിയുടെ പ്രതികരണം.
Post Your Comments