
ഗോവ : തകർപ്പൻ ജയവുമായി ഗോവ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഡൽഹിയെ ഗോവ വീഴ്ത്തിയത്. 54,89 മിനിറ്റിൽ ഇരട്ട ഗോൾ നേടി എഡു ബേഡിയ, 82ആം മിനിറ്റിൽ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് എന്നിവർ ഗോവയ്ക്കായി വിജയ ഗോളുകൾ നേടിയത്. ഡല്‍ഹിക്കായി ബിക്രംജിത് സിംഗും ലാലിയന്‍സുവാല ചാംഗ്തെയും ഗോളുകൾ നേടി. ഈ മത്സരം കഴിഞ്ഞപ്പോൾ ആറു മത്സരങ്ങളില്‍നിന്ന് 13 പോയിന്റോടെ എഫ്സി ഗോവ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമനായി തോല്‍വിയോടെ ഡല്‍ഹി പോയിന്റ് പട്ടികയിലെ താഴെ തട്ടിലേക്ക് വീണു.




Post Your Comments