Latest NewsIndia

സമയപരിധി ലംഘിച്ച് പടക്കം പൊട്ടിച്ചു; രണ്ടുപേര്‍ക്കെതിരെ കേസ്

മുംബൈ: സുപ്രീംകോടതിവിധിയെ മറികടന്ന് അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച അഞ്ജാതരായ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു.

കഴിഞ്ഞമാസം അവസാനത്തോടുകൂടിയാണ് ദീപാവലി പോലുള്ള ആഘോഷദിവസങ്ങളില്‍ രാത്രി 8 മണിമുതല്‍ 10 മണിവരെയുള്ള രണ്ട് മണിക്കൂര്‍ മാത്രമേ പടക്കംപൊട്ടിക്കാവൂ എന്ന് സുപ്രീംകോടതി വിധിവന്നത്. രാജ്യത്ത് ഈ വിധി ലംഘിക്കുന്ന ആദ്യകേസ് കൂടിയാണിത്.

മഹാരാഷ്ട്രയിലെ നഗര്‍ഹാര്‍ഡിലുള്ള മഞ്ചൂര്‍ഡില്‍ അര്‍ദ്ധരാത്രി പടക്കംപൊട്ടിച്ചെന്നാരോപിച്ച് ആക്റ്റിവിസ്റ്റായ ഷക്കീല്‍ അഹമ്മദ് ഷെയ്ക്കാണ് കഴിഞ്ഞ ചൊവ്വാഴ്ച പോലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍188 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ട്രോംബെയ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് സാല്‍വി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button