Latest NewsCricketNewsSports

ദീപാവലി ദിനത്തില്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി വിരാട് കോഹ്ലി

ദില്ലി : കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഈ വര്‍ഷം തികച്ചും വ്യത്യസ്തമായ ദീപാവലി ആഘോഷിക്കാന്‍ രാജ്യം ഒത്തുചേരുമ്പോള്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. തന്റെ ദശലക്ഷക്കണക്കിന് ആരാധകരോട് ഈ ദീപാവലി ആഘോഷിക്കാന്‍ പാടില്ലെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ദിപാവലി ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ എത്തിയ കോഹ്ലി തന്റെ ആരാധകരോട് പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും പടക്കം പൊട്ടിക്കരുതെന്നും പറഞ്ഞു.

https://www.instagram.com/p/CHj4GlQgrdS/

ദീപാവലി ദിനത്തില്‍ വ്യാപകമായ പടക്കം പൊട്ടിക്കല്‍ ഇന്ത്യയില്‍ അവിഭാജ്യ ഘടകമാണ്. ഇത് വായുവിന്റെ ഗുണനിലവാരം കുറയുമ്പോള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കോഹ്ലിയുടെ ജന്മനാടായ ദില്ലിയില്‍ വായുവിന്റെ ഗുണനിലവാരം വളരെ ദോഷകരമാകും വിധം താഴുന്നു കൊണ്ടിരിക്കുകയാണ്.ദില്ലിയില്‍ പടക്കം കത്തിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, ഈ വര്‍ഷത്തെ ദീപാവലിയില്‍ അയല്‍ സംസ്ഥാനങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് എക്യുഐ (വായു ഗുണനിലവാര സൂചിക) കൂടുതല്‍ വഷളാക്കും.

അതേസമയം വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഓസ്ട്രേലിയയ്ക്കെതിരായ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയ്ക്കായി സിഡ്‌നിയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20 യും നാല് ടെസ്റ്റുകളുമാണ് ഓസ്‌ട്രേലിയയില്‍ കളിക്കുക. ഇന്ത്യന്‍ ടീം നിലവില്‍ സിഡ്‌നിയില്‍ 14 ദിവസത്തെ ക്വാറന്റൈനിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button