തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി വാക്കുതര്‍ക്കത്തിനിടയില്‍ ഡിവൈഎസ്പി പിടിച്ചുതള്ളിയതിനെ തുടർന്ന് നെയ്യാറ്റിന്‍കര സ്വദേശി സനല്‍ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം റൂറല്‍ എസ്പി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നല്കി. പോലീസ് ഉദ്യോഗസ്ഥന് പ്രതിയായ കേസില്‍ അന്വേഷണത്തിന് പരിമിതികള്‍ ഉണ്ടെന്നും പ്രതി സംസ്ഥാനം വിട്ട സാഹര്യത്തില്‍ അന്വേഷണം കൈമാറുന്നതാണ് ഉചിതമെന്ന് ശുപാർശയിൽ പറയുന്നു. കൂടാതെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി പ്രതി ഡിവൈഎസ്പി ഹരികുമാറിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനും നിര്‍ദേശമുണ്ട്.
ഒളിവില്‍ പോയ ഹരികുമാറിനെ പിടികൂടാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ഹരികുമാര്‍ തമിഴ്നാട്ടിലെ മധുരയിലേക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തൽ പോലീസ് സംഘം മധുരയിലേക്ക് പോയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
Post Your Comments