എന്റെ വീട്ടിലെ പട്ടിക്കുട്ടിക്ക് നിന്റെ പേരാണ് ഞാന്‍ ഇട്ടിരിക്കുന്നത് അച്ചു എന്ന്. ഒരു നാലാം ക്ലാസുകാരിയുടെ പ്രണയലേഖനത്തിലെ വരികളാണിത്. കുഞ്ഞ്‌നാളില്‍ കുരുന്നുകളുടെ മനസ്സില്‍ മുളപൊട്ടുന്ന ഈ പ്രണയത്തെ അല്ലെങ്കില്‍ കുസൃതിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ഇന്നത്തെ കാലത്ത് അധ്യാപകര്‍. എന്നാല്‍ അതിനെ ഒരു കളിയായിട്ട് കാണണമെന്നാണ് സൈക്കോളജിസ്റ്റ് കലാഷിബു പറയുന്നത്.
പഠനകാലത്ത് തോന്നുന്ന ഇത്തരം ചിന്തകളെ വളരെ പക്വതയോടെ കൈകാര്യം ചെയ്യേണ്ടത് മുതിര്‍ന്ന വ്യക്തികളാണ്. ഇത്തരം പ്രണയങ്ങളെ ജാതിയുടെയും മതത്തിന്റെയും പര് പറഞ്ഞ് വേര്‍തിരിക്കുകയോ, അവരുടെ മനസ്സില്‍ വിഷം നിറയ്ക്കുകയോ അല്ല വേണ്ടത്. കുട്ടികള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് പഠനത്തിലും നല്ല രീതിയിലുള്ള സൗഹൃദത്തിലുമാണ് എന്ന് പറഞ്ഞു മനസ്സിലാക്കണം. അതുപോലെ കുഞ്ഞ് പ്രായത്തില്‍ തോന്നുന്ന ഇത്തരം വികാരങ്ങളുടെ വരും വരായ്കകള്‍ എന്തെന്നു പറഞ്ഞു മനസ്സിലാക്കി പഠനത്തിലേക്ക് തന്നെ തിരിച്ചു വിടുകയുമാണ് വേണ്ടതെന്നും കലാഷിബു പറയുന്നു.
Post Your Comments