Latest NewsKeralaIndia

മുഖ്യമന്ത്രി പിതൃശൂന്യനായി സംസാരിക്കരുത് കെ.സുധാകരന്‍

രാഷ്ട്രീയ പ്രവര്‍ത്തനം നിറുത്തിയാലും കോണ്‍ഗ്രസില്‍ നിന്നും വേറൊരിടത്തും പോകില്ലെന്നും കെ.സുധാകരന്‍

തിരുവനന്തപുരം: കോഴിക്കോട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കണ്ണൂരിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നത്. ഈ ആരോപണത്തിനെതിരെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ അല്‍പ്പം കടന്ന സ്വരത്തിലാണ് പ്രതികരിച്ചത്. മുഖ്യമന്ത്രി അപ്പനില്ലാത്ത വര്‍ത്തമാനം പറയരുതെന്നായിരുന്നു അദ്ദേഹം ഇതിനെതിരെ പൊട്ടിത്തെറിച്ചുളള വെെകാരിക വാക് പ്രയോഗം നടത്തിയത്.

ബി.ജെ.പിയിലേക്ക് ക്ഷണിക്കാന്‍ ആര്‍.എസ്.എസ് നേതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് കെ. സുധാകരന്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ, ബി.ജെ.പിയില്‍ ചേരാനുള്ള ഒരു ചിന്ത പോലും തനിക്കില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നിറുത്തിയാലും കോണ്‍ഗ്രസില്‍ നിന്നും വേറൊരിടത്തും പോകില്ലെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ആഭാസത്തരം വിളിച്ചു പറയുകയാണെന്നും അമ്പലം പൊളിച്ച്‌ വോട്ടുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സിപിഎം ആരോപിച്ചു.

സുപ്രീം കോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ സാധ്യമല്ലെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ പക്ഷം. ശ്രീധരന്‍പിള്ളയെപ്പോലെയുള്ള വലിയ മനുഷ്യര്‍ ഇപ്രകാരം നുണ പറയരുതെന്നും, ബി.ജെ.പി യുടെ ഭാഗത്ത് നിന്ന് നിയമനിര്‍മാണം നടത്താനുളള യാതാെരുവിധ ഇടപെടലും ഉണ്ടായില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു.ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കണമെന്ന് ആവശ്യമുന്നയിച്ച് കേസ് നല്‍കിയവരെല്ലാം ആര്‍എസ്എസ് കാരാണെന്ന് കെ. .സുധാകരന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button