ബമെന്ദ: അക്രമികൾ തട്ടിക്കൊണ്ടുപോയ 78 വിദ്യാർഥികളെയും ഡ്രൈവറെയും മോചിപ്പിച്ചു.ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ ബമെന്ദയിലെ പ്രീസ്ബീറ്റേറിയൻ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയുമാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്. ബന്ദികളാക്കിയ കുട്ടികളുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കുട്ടികളെ രക്ഷപ്പെടുത്താൻ സൈന്യം രംഗത്തിറങ്ങിയെങ്കിലും എങ്ങനെയാണ് മോചിപ്പിച്ചതെന്ന് വ്യക്തമല്ല. കുട്ടികളെ മോചിപ്പിച്ച വാർത്ത അധികൃതർ സ്ഥീരികരിച്ചിട്ടുണ്ട്. അതേസമയം പ്രിൻസിപ്പലും ഒരു അധ്യാപകനും ഇപ്പോഴും അക്രമികളുടെ പിടിയിലാണ് എന്നാണ് വിവരം
Post Your Comments