കൊച്ചി: സിനിമയില്‍ നിന്ന് തന്നെ മനപൂര്‍വ്വം ചിലര്‍ ചേര്‍ന്ന് മാറ്റിനിര്‍ത്തിയാലും സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയിട്ടേ പിന്നോട്ടുളളൂവെന്ന് നടി പാര്‍വ്വതി. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കലക്ടീവ് രൂപീകരിക്കപ്പെട്ടതിന്‍റെ ഇന്നേവരെയുളള സംഭവ വികാസങ്ങളും തനിക്ക് നേരെ ഉയരുന്ന ഭീഷണികളെയും കുറിച്ച് സ്വകാര്യ ചാനലില്‍ അഭിമുഖം നല്‍കവേയാണ് നടി തന്‍റെ പക്ഷവും ഇതുമായി ബന്ധപ്പെട്ട വ്യക്തിപരമായ തീരുമാനവും അറിയിച്ചത്.
കൊച്ചിയില്‍ ഓടുന്ന കാറില്‍ അക്രമത്തിനിരയായ നടി നേരിടേണ്ടി വന്ന ദുഖകരമായ നിമിഷങ്ങളും അവര്‍ പങ്കുവെച്ചു. ആ സംഭവത്തോടെയാണ് സിനിമ മേഖലയിലുളള മറ്റുളളവരുമയി ഒത്തുരുമിച്ചുളള തീരുമാനത്തിലൂടെ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കലക്ടീവിന്‍റെ ഉദയം. സിനിമയില്‍ നില നില്‍ക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായാണ് ഈ വനിതാ .താര സംഘടന രൂപികരിച്ചത്.
സംഘടനക്ക് സുപ്രീം കോടതിയിലെ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം ലഭിക്കുന്നുണ്ടെന്നും ഈ പ്രശ്നങ്ങള്‍ക്ക് തക്കതായ പരിഹാരം കാണാതെ പിന്നോട്ടില്ലെന്നും പാര്‍വ്വതി പഞ്ഞു. പക്ഷേ ഇതില്‍ ജീവിത പ്രശ്നത്തിന്‍റെ സാമ്പത്തികത്തിന്‍റെ പ്രശ്നം ഒരു വെല്ലുവിളിയാണെന്നും തന്നെ സംബന്ധിച്ച് ഒരു ഷോപ്പ് തുടങ്ങിയാലും നീതിക്കായി പോരാടം പക്ഷേ കൂടെയുളള മറ്റുളളവരില്‍ കുറച്ചുപേര്‍ സിനിമയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Post Your Comments