പമ്പ: തീര്‍ത്ഥാടകരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനികളായ യുവതികളും മടങ്ങി. പ്രതിഷേധമുണ്ടാകുമെന്ന ആശങ്ക മൂലമാണ് ഇവരെല്ലാം തിരിച്ചു പോകാന്‍ തീരുമാനിച്ചത്. നേരത്തെ, ദര്‍ശനത്തിനെത്തിയ യുവതിയേയും കുടുംബത്തെയും പൊലീസ് തിരിച്ചയച്ചിരുന്നു. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ ദര്‍ശനത്തിനായി ഇന്നലെ ഒരു യുവതി പമ്പയിലെത്തിയിരുന്നു.
ചേര്‍ത്തല സ്വദേശി അഞ്ജുവാണ് ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കും ഒപ്പം ദര്‍ശനത്തിനായി പമ്പയില്‍ എത്തിയത്. സന്നിധാനത്ത് പ്രവേശിക്കുന്നതിനായി യുവതി പൊലീസിന്റെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രാകരമാണ് മല ചവിട്ടാനെത്തിയതെന്ന് പൊലീസിനോട് പറഞ്ഞു.
പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോടെ ദര്‍ശനത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ഭാര്യ അറിയിച്ചിട്ടും ഭര്‍ത്താവ് പിന്‍മാറിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് യുവതിയുടെ ചേര്‍ത്തലയുള്ള ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കൂടാതെ ദമ്പതികളുടെ ചേര്‍ത്തലയിലുള്ള വീട്ടില്‍ സുരക്ഷയൊരുക്കാനും പൊലീസ് നിര്‍ദ്ദേശികക്കുകയും യുവതിയെ തിരിച്ചയയ്ക്കുകയുമായിരുന്നു.
Post Your Comments