ലഖ്നൗ സര്‍വകലാശാലയില്‍ കഴിഞ്ഞ 20 വര്‍ഷമായി സെക്യൂരിറ്റി ജീവനക്കാരനായ സൂര്യകാന്ത് ദ്വിവേദിയുടെ ഇളയ മകന്‍ കൊടിയ ദരിദ്രത്തിലും കഷ്ടപ്പെട്ട് പഠിച്ചു നേടിയെടുത്തത് ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഉദ്യോഗസ്ഥ പദവി. പ്ലസ് ടു വരെ പഠിച്ച സൂര്യകാന്തിന്റെയും അഞ്ചാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മഞ്ജുവിന്റേയും നാലുമക്കളില്‍ ഇളയവനാണ് കുല്‍ദീപ് ദ്വിവേദി.
കുല്‍ദീപിന്റെയുള്ളില്‍ ഏഴാം ക്ലാസ് മുതല്‍ ചേക്കേറിയ മോഹമാണ് സിവില്‍ സര്‍വീസ്. തന്റെ മോഹത്തെ സഫലീകരിക്കാന്‍ മാതാപിതാക്കളും പഠനത്തില്‍ മിടുക്കനായ സുഹൃത്തിനെ എല്ലാ രീതിയിലും പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും സുഹൃത്തുക്കളും ഒന്ന് ചേര്‍ന്നപ്പോള്‍ ആ മോഹം കുല്‍ദീപ് കൈപ്പിടിയിലൊതുക്കി. അങ്ങനെ അലഹാബാദ് സര്‍വകലാശാലയില്‍ നിന്നു ഹിന്ദിയില്‍ ബിഎയും ജിയോഗ്രഫിയില്‍ എംഎയും കുല്‍ദീപ് കരസ്ഥമാക്കി. ശേഷം 2015 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 242-ാം റാങ്കാണ് കുല്‍ദീപ് നേടിയത്.
6000 രൂപ മാസം ശമ്പളം വാങ്ങിയിരുന്ന സൂര്യകാന്ത് ഒരിക്കലും തന്റെ മക്കളുടെ പഠന കാര്യങ്ങളില്‍ മാത്രം യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. ചുരുങ്ങിയ ശമ്പളത്തില്‍ ആറ് വയറുകള്‍ക്ക് എന്തെങ്കിലും നല്കാന്‍ സൂര്യകാന്ത് ഒരുപാട് പാടുപെട്ടിട്ടുണ്ട്. അഭിമാനിയും കഠിനാധ്വാനിയുമായ ഈ അച്ഛന്‍ മകന് ഐആര്‍എസ് പദവി ലഭിച്ചിട്ടും തന്റെ ജോലി ഉപേക്ഷിക്കാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ ആ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ മകന്‍ മാതാപിതാക്കള്‍ക്ക് നല്‍കിയ ഈ ഐ എ എസ് സമ്മാനം അവരുടെ കൂടെ അഭിമാന നേട്ടമാണ്.
Post Your Comments