സന്നിധാനം: ശബരിമലയിലെ ചോറൂണ്‍ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘അടിച്ചു കൊല്ലെടാ അവളെ’ എന്ന് ആക്രോശിക്കുന്ന പദത്തെ കുറിച്ചും ഉണ്ടായ സംഭവത്തെ കുറിച്ചും എഴുത്തുകാരി ശാരദകുട്ടി പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പ്രതികരണവുമായി രംഗത്തെത്തിയത്
ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് വേണ്ടിയെത്തിയ 52 വയസുള്ള തൃശൂര്‍ സ്വദേശിനിയായ സ്ത്രീയെ പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു. ഉന്തിലും തള്ളിലും അവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അടിച്ച് കൊല്ലെടാ അവളെ എന്നാക്രോശിച്ചുകൊണ്ടായിരുന്നു സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാരുടെ കൊലവിളി.
ആണത്തം കൊമ്പുകുലുക്കിത്തുടങ്ങുന്ന ഘട്ടത്തില്‍ അതിനെ നിലയ്ക്കു നിര്‍ത്താന്‍ വീടിനു കഴിയണം. അമ്മക്കു കഴിയണം. അവനോട് വിവിധ ഘട്ടങ്ങളില്‍ ഇടപെടുന്ന എല്ലാ സ്ത്രീകള്‍ക്കും കഴിയണം. ‘നീ എന്റെ അധികാരിയല്ല’ എന്നത് വീട്ടിലെ സ്ത്രീയുടെ മുദ്രാവാക്യമാകണം. ഇല്ലെങ്കില്‍ ഭാവി വലിയ പ്രശ്‌നം തന്നെയാകും. .അതു പറയാന്‍ തന്റേടം കാട്ടാത്ത ഓരോ സ്ത്രീയും സ്വന്തം നില ഒരു പുനര്‍വിചിന്തനത്തിനു വെക്കേണ്ട സമയമായിരിക്കുന്നു.-ശാരദക്കുട്ടി പറയുന്നു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…
Post Your Comments