പമ്പ : ചിത്തിര ആട്ട പൂജകൾ പൂർത്തിയാക്കിയ ശേഷം ശബരിമല നട അടച്ചു. വൃശ്ചികം ഒന്നിന് മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. ചൊവ്വാഴ്ച രാവിലെ അഞ്ചിന് ക്ഷേത്ര നട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടത്തി. തുടര്‍ന്ന് നെയ്യഭിഷേകം, ഗ ണപതി ഹോമം, ഉഷഃപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും നടന്നു. മണ്ഡലകാലം ആരംഭിക്കാന്‍ പത്ത് ദിവസം മാത്രമാണുള്ളത്.
കഴിഞ്ഞ വർഷത്തേതില്‍ നിന്നും മൂന്നിരട്ടിയിലധികം ഭക്തരാണ് ഇത്തവണ ദർശനത്തിനായി എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 2300ലധികം പോലീസുകാരെ വിന്യസിച്ചിരുന്നു. കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകളുടെ കുറവ് ഭക്ത ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന വാർത്തകളും പുറത്തു വന്നിരുന്നു. യുവതി എന്ന് തെറ്റിദ്ധരിച്ച് സ്ത്രീക്കു നേരെയുണ്ടായ കൈയേറ്റവും ആര്‍എസ്എസ് നേതാവിന്റെയും ദേവസ്വം ബോര്‍ഡ് അംഗത്തിന്റെയും ആചാരലംഘനവും ഏറെ കോളിളക്കം സൃഷ്ടിച്ചു.
Post Your Comments