പത്തനംതിട്ട : ശബരിമലയിൽ മനുഷ്യാവകാശ ലംഘനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ദുരന്ത പൂര്‍ണമായ അന്തരീക്ഷമാണ് ശബരിമലയിലേത്. വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു. ശബരിമലയിലെ കടന്നുകയറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണമെന്നും കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് ബിജെപി പരാതി നൽകിയിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ ശ്രീധരൻ പിള്ള പറഞ്ഞു.
ഇന്ന് ശബരിമലയില്‍ എന്താണ് നടന്നതെന്ന് വ്യക്തമായിട്ടില്ല. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. എന്നാല്‍, മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളെ വിശ്വാസമില്ല. വത്സന് തില്ലങ്കേരി പതിനെട്ടാം പടിയില്‍ കയറി പൊലീസ് മൈക്ക് ഉപയോഗിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ല. വത്സന് തില്ലങ്കേരി ബിജെപിയുടെ ഭാഗമല്ലെന്നും അതില്‍ വിശദീകരണം ആവശ്യമെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
Post Your Comments