Latest NewsIndia

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയിലേക്കെന്ന് സൂചന

ന്യൂ‍ഡൽഹി: ഡല്‍ഹി രഞ്ജി ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാകുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ വിമർശിച്ചതിന് പിന്നാലെ ഡൽഹി രഞ്ജി ടീം ക്യാപ്റ്റൻ സ്ഥാനം കൂടി രാജിവച്ചതോടെയാണ് ഇങ്ങനെയൊരു സംശയം ശക്തമായിരിക്കുന്നത്. പുതിയ തലമുറയ്ക്ക് വഴിമാറുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് ഗൗതം ഡല്‍ഹി രഞ്ജി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്.

കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഒന്നാം ട്വന്റി20 മൽസരത്തിനു മുന്നോടിയായി പരമ്പരാഗത ബെൽ മുഴക്കാൻ മുഹമ്മദ് അസ്ഹറുദ്ദീനെ അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ വാതുവയ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ താരത്തെ ബെൽ മുഴക്കാൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗൗതം ഗംഭീർ വിമർശനം ഉന്നയിച്ചിരുന്നു.

ഗൗതം ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെ;

‘ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ ജയിച്ചു എന്നത് സത്യമാണ്. ബിസിസിഐ, ഇടക്കാല ഭരണസമിതി, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ എന്നാൽ പരാജയപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടം ഞായറാഴ്ചകളില്‍ അവധിയെടുക്കുന്നതായാണ് കരുതുന്നത്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയ വിവരം എനിക്ക് അറിയാം. ഇതു പക്ഷേ ഞെട്ടിച്ചു കളഞ്ഞു. അപായമണി മുഴങ്ങുന്നു, അധികാരികള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം’

shortlink

Related Articles

Post Your Comments

Related Articles


Back to top button