Latest NewsKerala

വ്രത ശുദ്ധിയും ഭക്തിയും മലയാളികളേക്കാള്‍ ഉള്ളത് ഇതരസംസ്ഥാന അയ്യപ്പ ഭക്തര്‍ക്ക്;

കൊച്ചി: വ്രത ശുദ്ധിയും ഭക്തിയും മലയാളികളേക്കാള്‍ ഉള്ളത് ഇതരസംസ്ഥാന അയ്യപ്പ ഭക്തര്‍ക്കാണെന്ന് രാഹുല്‍ ഈശ്വര്‍. തമിഴ്നാട്ടിലായിരുന്നു ശബരിമലയെങ്കില്‍ പ്രശ്നം അവിടുത്തെ ഭക്തര്‍ പരിഹരിക്കുമായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ശബരിമലയിലേതുപോലത്തെ വിധികര്‍ പുറപ്പെടുവിച്ചില്ലെങ്കില്‍ തങ്ങളുടെ ലെഫ്റ്റ് ലിബറല്‍ പട്ടം നഷ്ടപെടുമോയെന്ന പേടിയാണ് രാജ്യത്തെ കോടതികള്‍ക്കുള്ളത്.

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും ശബരിമലയില്‍ ആവശ്യത്തില്‍ അധികം ഉള്ളത് പൊലീസുകാര്‍ മാത്രമാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. മുതിര്‍ന്നവര്‍ക്ക് അടക്കം സന്നിധാനത്തേക്ക് എത്താന്‍ ഗതാഗത സൗകര്യം ഇല്ല, വെള്ളം, ആഹാരം, ശൗചാലയം തുടങ്ങിയവ ലഭ്യമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button