റാഞ്ചി: മുപ്പത്തിനാലാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക്സിന് റാഞ്ചിയില്‍ സമാപനം. 25 സ്വര്‍ണ്ണങ്ങളോടെ ഹരിയാന കിരീടം നിലനിര്‍നിര്‍ത്തി. അതേസമയം 11 സ്വര്‍ണം, 15 വെളളി, 18 വെങ്കലം ഉള്‍പ്പെടെ 44 മെഡലുകള്‍ സ്വന്തമാക്കിയ കേരളമാണ് റണ്ണറപ്പ്.
തുടര്‍ച്ചയായ അഞ്ചുവട്ടം കിരീടം ചൂടിയ കേരളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഗുണ്ടൂരില്‍ നടന്ന അത്ലറ്റിക്സിലാണ് ഹരിയാന കിരീടം പിടിച്ചെടുത്തത്. തുടര്‍ന്ന് ഇത്തവണയും അവര്‍ കിരീടം നിലനിര്‍ത്തി.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണ നേടിയ ആന്‍സി സോജന്‍ (24 മിനിറ്റ് 66 സെക്കന്‍ഡ്) ട്രിപ്പിള്‍ തികച്ച് മീറ്റിലെ തിളക്കമേറിയ താരമായി. തൃശ്ശൂര്‍ നാട്ടിക സ്‌കൂളിലെ വിദ്യാത്ഥിനിയാണ് ആന്‍സി. അതേസമയം ലോങ്ജമ്പിലും റിലേയിലും ആന്‍സി കേരളത്തിനായി സ്വര്‍ണം നേടി. നാലു ദിവസത്തെ മീറ്റില്‍ 14 ദേശീയ റെക്കോഡും 24 മീറ്റ് റെക്കോഡുകളും പിറന്നു.
Post Your Comments