ദുബായ്: ദുബായിയില്‍ നിന്നും മോഷണം പോയ മൂന്നുലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 60 ലക്ഷം രൂപ ) വജ്രം 20 മണിക്കൂറിനകം ഇന്ത്യയില്‍നിന്ന് പിടികൂടി. ദുബായിയിലെ ജൂവലറിയില്‍ നിന്നും വജ്രം മോഷ്ടിച്ച ദമ്പതികളെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. ദുബായ് നൈഫിലെ ജൂവലറിയില്‍ നിന്നാണ് ഇവര്‍ വജ്രം മോഷ്ടിച്ചത്. തുടര്‍ന്ന് 3.27 കാരറ്റ് വജ്രം യുവതി വിഴുങ്ങുകയായിരുന്നു. പ്രതികള്‍
ഏഷ്യന്‍വംശജരാണ്.
ജൂവലറിയില്‍ നിന്നും വജ്രം മോഷ്ടിച്ച ഉടന്‍ തന്നെ ഇവര്‍ രാജ്യം വിട്ടിരുന്നു. തുടര്‍ന്ന്
വജ്രം മോഷണം പോയെന്നും മനസ്സിലാക്കിയ കടയുടമ മണിക്കൂറുകള്‍ക്കകം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുംബൈവഴി ഹോങ്കോങ്ങിലേക്ക് കടക്കാനായിരുന്നു ദമ്പതിമാരുടെ പദ്ധതി. എന്നാല്‍ ഇന്ത്യന്‍ അധികൃതരുടെ സഹായത്തോടെ ദുബായ് പോലീസ് മുംബൈയില്‍ വച്ചുതന്നെ ഇവരെ പിടികൂടുകയായിരുന്നു.
പ്രതികള്‍ നാല്‍പതു വയസ്സു പ്രായമുണ്ട്. ജൂവലറിയിലെ സെയില്‍സ്മാന്റെ ശ്രദ്ധ തിരിച്ചാണ് ഇവര്‍ മോഷണം നടത്തിയത്. യുവാവ് സെയില്‍സ്മാനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ വജ്രം ജാക്കറ്റില്‍ ഒളിപ്പിച്ച് പുറത്തുകടത്തുകയായിരുന്നു. പുറത്തേയ്ക്ക് കടത്തുകയായിരുന്നു. യുവതി സ്വര്‍ണം പുറത്തേയ്ക്കു കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതികളെ യു.എ.ഇ.യില്‍ തിരിച്ചെത്തിച്ചതായി ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മറി പറഞ്ഞു.
പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂടാതെ എക്‌സ്റേ പരിശോധനയിലൂടെ യുവതിയുടെ വയറ്റില്‍ വജ്രമുണ്ടെന്ന് വ്യക്തമായി. സ്മാര്‍ട്ട് ഡാറ്റാ അനാലിസിസ് സെന്ററിന്റെ സഹായത്തോടെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികളെ കണ്ടെത്തി പിടികൂടാന്‍ സാധിച്ചതെന്ന് മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍മറി വ്യക്തമാക്കി. പ്രതികളെ ചുരുങ്ങിയ സമയത്തില്‍ തന്നെ പിടികൂടിയ കുറ്റാന്വേഷണ വിഭാഗത്തെ അദ്ദേഹം പ്രശംസിച്ചു.
Post Your Comments