പഴയകാലത്ത് ട്രെന്‍ഡായിരുന്നു മടക്കി ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ . എന്നാല്‍ ടെച്ച് സ്ക്രീനിന്‍റെ വരവോടു കൂടി മടക്ക് ഫോണുകള്‍ ഒൗട്ട്ഡേറ്റഡായി മാറി. എന്നാല്‍ ഈ ഫോള്‍ ഡബിള്‍ ഫോണുകള്‍ വീണ്ടും ഒരു മടങ്ങിവരവിന് ഒരുങ്ങുകയാണ്. അതും മൊബെെല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തെ രാജാക്കാന്‍മാരായ സംസങ്ങാണ് പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നത്.
ഗ്യാലക്സി വിഭാഗത്തിലാണ് ഫോള്‍ഡബിള്‍ ഫോണുകളുടെ പുതിയ തിരിച്ച് വരവ്. . ഗ്യാലക്‌സി എഫ് എന്നാണ് പുതിയ മടക്ക് ഫോണിന്‍റെ പേര്. പുതിയതായി ഇറങ്ങുന്ന ഫോണിന്‍റെ പ്രധാന പ്രത്യേകത എന്തെന്നാല്‍ മടക്കി കഴിഞ്ഞാലും ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ്. സൂപ്പര്‍ അമോലെഡ് 7.29 ഇഞ്ച് പ്രൈമറി ഡിസ്‌പ്ലെയും 4.58 ഇഞ്ച് സെക്കന്‍ഡറി സ്‌ക്രീനുമാണ് ഫോണിന് ഉണ്ടാകുക. രണ്ട് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. നവംബര്‍ 7ന് ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കും
Post Your Comments