തിരുവനന്തപുരം : യുവമോർച്ച യോഗത്തിൽ നടത്തിയ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ബിജെപി സംസഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള. പ്രസംഗങ്ങളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയില്‍ പറയേണ്ടതാണ് താന്‍ പറഞ്ഞതെന്നു വാർത്ത സമ്മേളനത്തിൽ ശ്രീധരൻ പിള്ള പറഞ്ഞു.
ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. അഭിഭാഷകന്‍ എന്ന നിലയിലാണ് തന്ത്രി തന്നെ വിളിച്ചത്. അത്തരത്തില്‍ ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ വിളിച്ചാല്‍ അഭിപ്രായം പറയാന്‍ തനിക്ക് അവകാശമില്ലേയെന്നു അദ്ദേഹം ചോദിച്ചു. പ്രസംഗത്തില്‍ അപാകതയില്ല. ജനസേവനത്തിനുള്ള സുവര്‍ണാവസരമെന്നാണ് ഇതെന്നാണ് താന്‍ പറഞ്ഞതെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഎം ഘടകം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments