തിരുവനന്തപുരം: യുവമോര്‍ച്ച യോഗത്തിലെ ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തെത്തിയതോടെ ശബരിമലയില്‍ നടന്നത് ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതേസമയം കോണ്‍ഗ്രസ്സ് ബിജെപിയുടെ വലയില്‍ വീണിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമായിരുന്നെന്നും നമ്മള് മുന്നോട്ടു വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നുമുള്ള ശ്രീധരന്‍പിള്ളയുടെ ശബ്ദരേഖയായിരുന്നു പുറത്തായത്. അതേസമയം ശബരിമല സന്നിധാനത്തിന് അടുത്തുവരെ സ്ത്രീകള്‍ എത്തിയപ്പോള്‍ നടയടച്ചിട്ടാല്‍ കോടതിയലക്ഷ്യമാകില്ലെയെന്ന് തന്ത്രി കണ്ഠരര് രാജീവര് വിളിച്ചു ചോദിച്ചിരുന്നെന്നും, എന്തുവന്നാലും പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്ത്രിക്ക് ഉറപ്പ് നല്‍കിയത് താനായിരുന്നെന്നും ശ്രീധരന് പിള്ള പറഞ്ഞിരുന്നു.
Post Your Comments