News

വോട്ട് ചെയ്താൽ വിരൽ മുറിയ്ക്കുമെന്ന ഭീഷണിയുമായി മാവോയിസ്റ്റ് ഭീകരർ

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ 20 ഓളം ആക്രമണങ്ങളാണുണ്ടായത്.

ഛത്തീസ്ഗഡ് ; ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വോട്ട് ചെയ്താൽ വിരൽ മുറിക്കുമെന്ന ഭീഷണിയുമായി മാവോയിസ്റ്റ് ഭീകരർ.ബിജാപൂർ,സുക്മ ജില്ലകളിലെ വോട്ടർമാർക്കാണ് ഭീഷണി. ഇതോടെ വോട്ടെണ്ണൽ സുഗമമായി നടത്താൻ വിരലിൽ മഷി പുരട്ടേണ്ടതില്ലെന്ന തീരുമാനത്തിൽ കളക്ടർമാർ എത്തിച്ചേർന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ കനത്ത സുരക്ഷ ഒരുക്കും.50 ലേറെ ഡ്രോണുകൾ,17 ഹെലികോപറ്റ്റുകൾ,1000 സാറ്റ് ലൈറ്റ് ട്രാക്കറുകൾ,500 ലേറെ വരുന്ന കമ്പനി സേന എന്നിവയും സജ്ജീകരിക്കും.

റോഡരികിലുള്ള പാറക്കൂട്ടങ്ങളിലും മറ്റും തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനുള്ള മാവോയിസ്റ്റ് ഭീകരരുടെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. വോട്ട് ചെയ്താൽ അവർക്കുള്ള ശിക്ഷ ഇടത് ഭീകരർ നൽകുമെന്നാണ് പോസ്റ്ററിൽ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ 20 ഓളം ആക്രമണങ്ങളാണുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button