പാരീസ്: ഫ്രഞ്ച് കവി ചാള്‍സ് ബോദ്ലേര്‍ കാമുകി ജാനെ ഡുവിലിന് അയച്ച കത്ത് ലേലത്തില്‍ വിറ്റു. 2.67 ലക്ഷം ഡോളറിനാണ് എഴുത്ത് വിറ്റത്. മൂന്നിരട്ടി തുക നല്കി സ്വകാര്യ വ്യക്തിയാണ് ലേലം പിടിച്ചതെന്ന് ഫ്രഞ്ച് ഒക്ഷന്‍ വെബ്സൈറ്റ് ഒസെനാറ്റ് അറിയിച്ചു. 19-ാം നൂറ്റാണ്ടില്‍ അദ്ദേഹം എഴുതിയ കത്തിൽ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. 1945 ജൂണ്‍ 30നാണ് കത്ത് എഴുതിയത്.
ജീവിതം അവസാനിപ്പിക്കുകയാണ്. വേദനയുടെ ഭാരത്തോടെ ഉറങ്ങി എഴുന്നേല്ക്കാന് കഴിയുകയില്ല. “ഈ കത്ത് ലഭിച്ചാലുടന്‍ ഞാന്‍ മരിക്കും.”-കത്തില്‍ ബോദ്ലേര്‍ എഴുതി. കത്തയച്ച ശേഷം ബോദ്ലേര്‍ സ്വയം മുറിവേല്‍പ്പിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
സാമ്പത്തിക ഭാരമായിരുന്നു ബോദ്ലേറുടെ ആത്മഹത്യശ്രമത്തിന് കാരണമായത്. 24 വയസിലായിരുന്നു ബോദ്ലേറുടെ ആത്മഹത്യാശ്രമം. പിന്നീട് 22 വര്‍ഷം കൂടി ജീവിച്ച അദ്ദേഹം 1867ല്‍ പാരീസില്‍ വച്ചാണ് മരിക്കുന്നത്. 46-ാം വയസില്‍ ചലനശേഷിയും സംസാരശേഷിയും നഷ്ടമായ അദ്ദേഹം ഒരാശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി.
പാപത്തിന്റെ പൂക്കള്‍(The Flowers of Evil-1857), ചെറിയ ഗദ്യകവിതകള്‍(The Little Prose Poems-1868) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയരചനകളാണ്.
Post Your Comments