പമ്പ: ശബരിമലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ പൊലീസിന്റെ നിരീക്ഷണ കാമറകള്‍ക്കൊപ്പം മുഖം തിരിച്ചറിയാന്‍ കഴിയുന്ന 12 പ്രത്യേക കാമറകളും (ഫെയ്‌സ് ഡിറ്റക്‌ഷന്‍ കാമറ )സ്ഥാപിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങളിലെ പ്രതികളടക്കം പൊലീസിന്റെ പട്ടികയിലുള്ളവര്‍ ശബരിമലയിലെത്തിയാല്‍ മുഖം തിരിച്ചറിഞ്ഞു കസ്റ്റഡിയിലെടുക്കാനാണ് ഈ മുന്‍കരുതല്‍. തുലാമാസ പൂജ സമയത്തെ സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട 450 പേരുള്‍പ്പെടെ 1500 പേരുടെ ചിത്രങ്ങള്‍ ഫേസ് ഡിറ്റക്‌ഷന്‍ സോഫ്റ്റ്വെയര് മുഖേന കാമറയില്‍ ഉള്‍പ്പെടുത്തി. അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തയാറാക്കിയ ആല്‍ബത്തില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുന്ന 350ലേറെപ്പേരും ഇതിലുള്‍പ്പെടും.
നിലയ്ക്കല്‍, പമ്ബ, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലാണ് ഫേസ് ഡിറ്റക്‌ഷന്‍ കാമറകളും സ്ഥാപിച്ചിരിക്കുന്നത്. ആല്‍ബത്തില്‍ ഉള്‍പ്പെട്ടവര്‍ എത്തിയാല്‍ കാമറ അവരുടെ മുഖം തിരിച്ചറിഞ്ഞ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ മുന്നറിയിപ്പ് എത്തും. അവരെ കസ്റ്റഡിയിലെടുക്കാനും നിര്‍ദേശമുണ്ട്. 4000 പേരാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്. ശബരിമല: ദര്‍ശനത്തിനെത്തുന്ന ഭക്തരെ ഇന്നുച്ചയ്ക്ക് 12നു ശേഷം പമ്ബയില്‍ നിന്ന് സന്നിധാനത്തേക്കു കടത്തിവിടും. മാദ്ധ്യമ പ്രവര്‍ത്തകരെ രാവിലെ ആറു മുതല്‍ കടത്തിവടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Post Your Comments