Latest NewsIndia

ഡല്‍ഹിയില്‍ എഎപി – ബിജെപി ഏറ്റുമുട്ടല്‍

ന്യൂഡല്‍ഹി: യമുനാ നദിക്ക് കുറുകെ വടക്കന്‍ ഡല്‍ഹിയേയും വടക്ക്-കിഴക്കന്‍ ഡല്‍ഹിയേയും ബന്ധിപ്പിക്കുന്ന സിഗ്നേച്ചര്‍ ബ്രിഡ്ജ് ഉദ്ഘാടനത്തിനിടെ ആംആദ്മി പ്രവര്‍ത്തകും ബിജെപിയും ഏറ്റുമുട്ടി. ഉദ്ഘാടന ചടങ്ങിനു മുമ്പ് തങ്ങളെ ക്ഷണിച്ചില്ലെന്നാരോപിച്ചായിനുന്നു സംഘര്‍ഷം. ബിജെപി നേതാവ് മനോജ് തിവാരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് എഎപി പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് എട്ട് വരിയും 675 മീറ്റര്‍ നീളവുമുള്ള സിഗ്‌നേച്ചര്‍ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. പാലം തിങ്കളാഴ്ച പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.

Image result for signature bridge inauguration

കുത്തബ് മിനാറിനേക്കാള്‍ ഇരട്ടി ഉയരത്തില്‍ 154 മീറ്ററിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ വാസിരാബാദ് പാലത്തില്‍ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ആദ്യമായാണ് രാജ്യത്ത് വ്യത്യസ്ത വശങ്ങളോടു കൂടിയ തൂണില്‍നിന്ന് കേബിള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ തൂണുകള്‍ക്കു മുകളില്‍ സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ ആസ്വദിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button